ചില ഓര്‍മ്മകള്‍ മരണമില്ലാത്തവയാണ് !
എങ്കിലും കാലപ്പഴക്കം അവയിലെ നിറങ്ങളുടെ മാറ്റുകുറച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു പോകുന്നു !
കാരണം ഈ നിറങ്ങള്‍ ഞാന്‍ മനസ്സറിഞ്ഞ് ഹൃദയത്തില്‍ നിന്നെടുത്ത മഷികൊണ്ട് ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ചാലിച്ചെഴുതിയവയാണ്.
ഓര്‍മ്മകള്‍ കാലഹരണപ്പെട്ടു പോകും മുന്നേ ഒരിക്കലും മായാത്ത തികഞ്ഞ ഭംഗിയോടെ എന്‍റെ മനസ്സിനെ വര്‍ണ്ണാഭമാക്കിയ ചിത്രശലഭങ്ങളെ വരച്ചിടാന്‍ ഒരു ശ്രമം.
ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ ഞാന്‍ വരച്ചിടുന്നത് , മൂന്നു ദിവസങ്ങള്‍ പോലെ തീര്‍ന്നുപോയ എന്‍റെ കലാലയജിവിതത്തിലെ അവിസ്മരണീയമായ മൂന്നു വര്‍ഷങ്ങളെയാണ്.(1992 - 95 , Mechanical Engineering)
ഇതൊരിക്കലും എന്‍റെ അനുഭവങ്ങളുടെ പൂര്‍ണ്ണതയല്ല - എന്നെന്നും ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഏതാനും ചിലത് മാത്രമേ ഞാനിവിടെ കുത്തിക്കുറിച്ചിട്ടുള്ളൂ.
ഈ നോട്ട് വായിച്ചെക്കാവുന്ന എന്‍റെ പ്രിയപ്പെട്ട പഴയ സതീര്‍ഥ്യരോട് ഒരുവാക്ക് - എന്‍റെ സ്മരണകളുടെ രേഖപ്പടുത്തല്‍ നിങ്ങളെയും കഴിഞ്ഞു പോയ ആ സുവര്‍ണ്ണകാലത്തിന്‍റെ ഓര്‍മ്മകളിലേക്ക് , ഒരുനിമിഷമെങ്കില്‍ ഒരുനിമിഷം , കൈപിടിച്ച് നടത്തിയെങ്കില്‍,ഞാന്‍ കൃതാര്‍ഥനായി !
ഞാന്‍ നിങ്ങളെയൊക്കെ സ്നേഹിക്കുന്നു - ഒരുപാടോരുപാട് - വാക്കുകള്‍ക്കതീതമായി !

No comments:
Post a Comment