April 27, 2013

ആമുഖം



ചില ഓര്‍മ്മകള്‍ മരണമില്ലാത്തവയാണ് !

എങ്കിലും കാലപ്പഴക്കം അവയിലെ നിറങ്ങളുടെ മാറ്റുകുറച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു പോകുന്നു !

കാരണം ഈ നിറങ്ങള്‍ ഞാന്‍ മനസ്സറിഞ്ഞ് ഹൃദയത്തില്‍ നിന്നെടുത്ത മഷികൊണ്ട് ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ചാലിച്ചെഴുതിയവയാണ്.

അധ്യായം 1 - ഒന്നാം വര്‍ഷം

പ്രൊഫഷനല്‍ കോളെജിലേക്ക് ആദ്യമായി കടന്നു ചെല്ലുന്ന സകലമാന ബഹുമാനത്തോടെ, വടിപോലെ തേച്ച പുതുപുത്തന്‍ സ്കൈബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്‍റും രണ്ടും മൂന്നും വര്‍ഷചേട്ടന്മാരുടെയും ചേച്ചിമാരുടെയും (!)റാഗിംഗില്‍ പൊടിപിടിച്ചു നാശകോശമായി ആദ്യദിനം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ സങ്കല്പങ്ങള്‍ എല്ലാം തകര്‍ന്നു വീഴുകയായിരുന്നു.

എന്‍റെ കോലം കണ്ടു ഉമ്മിച്ചി ചോദിച്ചു

"നീ കോളെജിലാണോ അതോ പാടത്ത് കിളക്കാനാണോ പോയത് ?"

ഉമ്മിച്ചിയോട്  തൃപ്തികരമായ ഒരു  മറുപടിപറയാന്‍ കഴിയാതെ കുറെ കള്ളങ്ങള്‍ പറഞ്ഞു തടിയൂരേണ്ടി വന്നു. കാരണം സത്യം പറഞ്ഞാല്‍ ഉമ്മിച്ചി ഇടീം നെലോളീം ആകും.

അദ്ധ്യായം 2 - ഇവിടെയൊരു പുല്ലും നടക്കില്ല !

ഒന്നാം വര്‍ഷം മെക്കാനിക്കല്‍കാര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സും ഒരു വിഷയമാണ് - പഠിപ്പിക്കുന്നത്‌ നാരായണന്‍ സാര്‍.

നാരായണന്‍ സാര്‍ ഒരു പരിഷ്കാരിയാണ് - മൊത്തം നരച്ചെങ്കിലും ഡൈ അടിച്ചടിച്ച് മൂപ്പരുടെ തലമുടി മുഴുവന്‍ ഒരുതരം സ്വര്‍ണ്ണനിറമാണ്.

ഭംഗിയുള്ള ഫ്രെയിമുള്ള കണ്ണട.

ഉയരം കുറവാണെങ്കിലും ,അമ്പതിന് മുകളില്‍ പ്രായം ഉണ്ടെങ്കിലും ആള്  കാണാന്‍ അതിസുന്ദരന്‍.

അദ്ധ്യായം 3 - രണ്ടാം വര്‍ഷത്തിലേക്ക് !

യൂണിഫോം വീട്ടില്‍ നിന്ന് തന്നെ ധരിച്ചു പോകുമായിരുന്നെങ്കിലും, ബാഗില്‍ നിന്ന് ടെക്സ്റ്റ് ബുക്കുകള്‍ അപ്രത്യക്ഷമായി. പ്രോജക്റ്റും,അസൈന്മെന്റും എഴുതാന്‍ വീട്ടില്‍ വച്ച് റഫര്‍ ചെയ്യാന്‍ മാത്രം ആയി അവയുടെ റോളുകള്‍ ചുരുങ്ങി.
ഡ്രോയിംഗ് ഷീറ്റുകള്‍ വീട്ടില്‍ നിന്നെ ചുരുട്ടി കൊണ്ട് പോകുന്നതിനു പകരം കോളേജിനടുത്തുള്ള കടയില്‍ നിന്ന് അന്നന്നത്തെ ആവശ്യത്തിനു വാങ്ങലായി. HB, H, 2H പെന്സിലുകളുടെ സ്ഥാനം HB പെന്‍സില്‍ തനിയെ ഏറ്റെടുത്തു.

വര്‍ക്ക്ഷോപ്പില്‍ അരിവെപ്പു തുടങ്ങി.

അദ്ധ്യായം 4 - മാക്രി വരുന്നു !