April 27, 2013

അദ്ധ്യായം 3 - രണ്ടാം വര്‍ഷത്തിലേക്ക് !

യൂണിഫോം വീട്ടില്‍ നിന്ന് തന്നെ ധരിച്ചു പോകുമായിരുന്നെങ്കിലും, ബാഗില്‍ നിന്ന് ടെക്സ്റ്റ് ബുക്കുകള്‍ അപ്രത്യക്ഷമായി. പ്രോജക്റ്റും,അസൈന്മെന്റും എഴുതാന്‍ വീട്ടില്‍ വച്ച് റഫര്‍ ചെയ്യാന്‍ മാത്രം ആയി അവയുടെ റോളുകള്‍ ചുരുങ്ങി.
ഡ്രോയിംഗ് ഷീറ്റുകള്‍ വീട്ടില്‍ നിന്നെ ചുരുട്ടി കൊണ്ട് പോകുന്നതിനു പകരം കോളേജിനടുത്തുള്ള കടയില്‍ നിന്ന് അന്നന്നത്തെ ആവശ്യത്തിനു വാങ്ങലായി. HB, H, 2H പെന്സിലുകളുടെ സ്ഥാനം HB പെന്‍സില്‍ തനിയെ ഏറ്റെടുത്തു.

വര്‍ക്ക്ഷോപ്പില്‍ അരിവെപ്പു തുടങ്ങി.


ഞങ്ങള്‍ക്ക് ലഭിച്ചതൊക്കെ ഞങളുടെ പിന്ഗാമികള്‍ക്കും ലഭിക്കണം എന്നാ സടുട്ടെഷതോടെ ഒന്നാം വര്‍ഷക്കാരെ ചെറുതായി റാഗ് ചെയ്യാന്‍ പോയി - മൂന്നാം വര്‍ഷത്തിലെ ചേട്ടന്മാരെ അപ്പോഴും പെടിയയിരുന്നതിനാല്‍ അധികം വിളയാന്‍ ശ്രമിച്ചില്ല. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ ആയിരുന്നതിനാല്‍ സിവില്‍, ഇലക്ട്രിക്കല്‍ എന്നെ ക്ലാസുകള്‍ ആയിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്‌. അവിടെയുള്ള ന്യൂനപക്ഷം ആണ്കുടികളെ ആരും മൈന്‍ഡ് ചെയ്തില്ല. നിസ്സഹായതയും, അവഗണയും കത്തുന്ന നോട്ടങ്ങളായി പലപ്പോഴും നജ്ങ്ങളുടെ നേര്‍ക്ക്‌ നീളുംബോഴും "അവനെ പിന്നെ കാനമെടാ" എന്ന സാന്ത്വനത്തോടെ ഞങ്ങള്‍ പരസ്പരം പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ പഞ്ചാര ഒഴുക്കന്‍ മത്സരിച്ചു - കാരണം ഒരു ഉരസല്‍ ഉണ്ടായാല്‍ ആ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ കേട്ടിപ്പോക്കുവാന്‍ ശ്രമിക്കുന്ന  ഇമേജിനെ മോശമായി ബാധിക്കുമല്ലോ.

ലഞ്ച് ബ്രേക്ക് ഒരു മണിക്കൂറെ ഉള്ളുവേന്നതിനാല്‍ ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചു ഞങ്ങള്‍ ബ്രേക്ക് തുടങ്ങാന്‍ ബെല്ലടിക്കുമ്പോഴേ അതതു ക്ലാസില്‍ സന്നിഹിതരാകുമായിരുന്നു. പാവം കുട്ടികള്‍ വീട്ടില്‍ നിന്ന് കെട്ടിപ്പൊതിഞ്ഞു കൊണ്ടുവരുന്ന പൊതിച്ചോറും, ടിഫിന്‍ ബോക്സും എല്ലാം ഞങ്ങളുടെ തലവെട്ടം കാണുമ്പോഴേ എടുത്ത വേഗത്തില്‍ ബാഗിലേക്കു തിരികെ വെക്കും. അപ്പോള്‍ ഞങ്ങള്‍ പറയും "ചോറ് കഴിച്ചോളൂ - കഴിക്കുമ്പോള്‍ സംസാരിച്ചാല്‍ മതി" കറികല്‍ മോശമായിട്ടോ, അതോ തൊട്ടു മുന്നില്‍ ഇരിക്കുന്ന വായ്‌നോക്കിയുടെ കൊതി കിട്ടുമോ എന്ന് ഭയന്നോ, അതോ വെളിപ്പെടുത്താന്‍ ആവാത്ത വേറെയേതെങ്കിലും കാരണത്താലോ എന്നറിയില്ല - ഒരൊറ്റ കുട്ടി പോലും ഞങ്ങളുടെ ആ ഓഫര്‍ സ്വീകരിച്ചിരുന്നില്ല.

"പേരെന്താ, വീടെവിടെയാ, വീട്ടില്‍ ആരൊക്കെയുണ്ട്, പീഡിസി കഴിഞ്ഞിട്ടാണോ പോളിയില്‍ വന്നത് ?" തുടങ്ങിയ പതിവ് ചോദ്യങ്ങളുമായി ഫസ്റ്റ് സിവിളില്‍ ച്ചുത്തിത്തിരിയവേ ഞാന്‍ പലപ്പോഴും ഊന്നല്‍ കൊടുത്തത് അവസാന ചോദ്യത്തിനായിരുന്നു - കാരണം പീഡിസി കഴിഞ്ഞത് ശരിയാവില്ല - എന്നെക്കാള്‍ ഒരു വയസിനു മൂപ്പ് കാണും. അവസാനം ഞാന്‍ ആ ഉമ്മച്ചിക്കുട്ടിയെ കണ്ടെത്തി. ഒറ്റ നോട്ടത്തില്‍ തീരെ ആകര്‍ഷണീയത തോന്നാത്ത, പത്തു കഴിഞ്ഞ , എന്നാല്‍ വിവരിക്കാന്‍ ആവാത്ത ഒരു ശാലീന സൌന്ദര്യം മുഖത്തോളിപ്പിച്ച സമിതയെ.

എന്നാല്‍ സംസാരിക്കാന്‍ ഇത്രയും ഭയമുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ഇതുവരെ കണ്ടിരുന്നില്ല. പത്താം ക്ലാസ് വരെ ബോയ്സ് സ്കൂളില്‍ പഠിച്ചതിന്റെ അപകര്‍ഷതഎന്‍റെ മനസിലും ആഴത്തില്‍ വെരൂന്നിയിരുന്നതിനാല്‍ പലപ്പോഴും അവളെക്കാള്‍ നാണത്തില്‍ ആയിരുന്നു ഞാന്‍. പക്ഷെ അവളോടുള്ള ഇഷ്ടം കൊണ്ട് എന്നും ഞാന്‍ കൃത്യ സമയത്ത് അവളുടെ മുന്നില്‍ ഹാജരാകും. എന്റെ പലചോദ്യങ്ങളും മറുപടി കിട്ടാതെ വെയ്സ്റ്റ് ആകുകയിരുന്നു പതിവ് എങ്കിലും ഇടയ്ക്കിടെ കിട്ടുന്ന ആ നാണത്തില്‍ പൊതിഞ്ഞ ചിരി വീണ്ടും വിഷയങ്ങള്‍ ഉണ്ടാക്കി സംസാരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ ആലുവയിലാണ് വീട്, ഒരു അനിയന്‍ മാത്രമേ ഉള്ളൂ, ബാപ്പ മരിച്ചു പോയി എന്നതില്‍ കവിഞ്ഞ ഒരു വിവരം പോലും അത്രയും ദിവസം കൊണ്ട് അവളില്‍ നിന്ന് നേടിയെടുക്കാന്‍ എനിക്ക് കഴിയാതെ വന്നപ്പോള്‍ അവസാനം ഞാന്‍ എന്‍റെ പ്രണയഗുരു പ്രനിലിനെ സമീപിക്കാന്‍ നിര്‍ബന്ധിതനായി.

പ്രനിലും ആലുവക്കരനാണ്, അവന്‍റെ അച്ഛന്‍ പോലീസുകാരന്‍ ആണ്. മൂപര്‍ക്ക് സ്വയം പ്രേമിക്കാന്‍ ധൈര്യമില്ലെങ്കിലും മറ്റുള്ളവരെ ക്കൊണ്ട് പ്രേമിപ്പിക്കുവാന്‍ നല്ല വിരുതാണ്. അതുകൊണ്ട് ചാര്‍ത്തിക്കിട്ടിയ പേരാണ് ഗുരു എന്നത്. കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രനില്‍ പറഞ്ഞു.

"നീയിനി കൂടുതല്‍ സംസാരിച്ചു കുളം ആക്കണ്ട - ഇതെനിക്ക് വിട്ടേക്കൂ, ഞാന്‍ സംസാരിച്ചു ശരിയക്കിക്കൊല്ലാം. ഞാന്‍ പറയും വരെ നീയിനി അവളെ കാണാന്‍ പോകണ്ട"

ഗുരു പറഞ്ഞതിനാല്‍ ഞാന്‍ പിന്നെ അവളെ കാണാന്‍ പോയില്‍. പിറ്റെന്നുച്ചക്ക് പ്രനില്‍ തനിച്ചു പോയി അവളോട്‌ സംസാരിച്ചു.

"എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്, നീ ധൈര്യമായിരി"

"അപ്പോള്‍ ഞാന്‍ ഇനി അവളോട്‌ സംസാരിക്കാമോ?"

"രണ്ടു ദിവസം കഴിയട്ടെ" ഗുരു ഗൌരവതാരമായ ചിന്തയോടെ മൊഴിഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞ് ഉച്ചക്ക് ശേഷം എനിക്ക് ഫിസിക്സ് ലാബ് ആയിരുന്നു.എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞു സമയം വൈകിയതിനാല്‍ ഞാന്‍ തനിച്ചാണ് ലാബിലേക്ക് പോയത്. ധൃതിയില്‍ നടന്നു പോകും വഴി ദൂരെ നിന്ന് അവള്‍ എതിരെ നടന്നു വരുന്നത് കണ്ടു. അന്ന് ലടു പൊട്ടല്‍ കണ്ടുപിടിചിട്ടില്ലത്തതിനാല്‍ എന്‍റെ മനസ്സില്‍ വേറെ എന്തോ പൊട്ടി. എന്തായിരിക്കും ഗുരുവിന്‍റെ മാജിക് അവളില്‍ ചെലുതിയിട്ടുണ്ടാകാന്‍ ഇടയുള്ള സ്വാധീനം എന്ന പ്രതീക്ഷയോടെ വേഗത്തില്‍ നടക്കുമ്പോള്‍ ആണ് യാദൃശ്ചികമായി അവള്‍ എന്നെ കണ്ടത്. അടുത്ത നിമിഷം വന്നതിലും ഇരട്ടി വേഗതയില്‍ അവള്‍ തിരികെ നടന്നു - ഓടി എന്ന് പറയുന്നതാവും ശരി. ഞാന്‍ നിന്നിടത് നിന്ന് ഭൂമി കുഴിഞ്ഞു താന് പോകുന്നതുപോലെ എനിക്ക് തോന്നി. ചുറ്റും നോക്കി ആരും ഈ സംഭവത്തിന്‌ സാക്ഷികലായില്ല എന്നാ മനസ്സമാധാനത്തോടെ ഞാന്‍ ലാബിലേക്ക് പോയി.

എന്തായിരിക്കും ആ തെണ്ടി അവളോട്‌ പറഞ്ഞിട്ടുണ്ടാകുക ? ഓര്‍ത്തപ്പോള്‍ എനിക്ക് കലിയിളകി. എന്നോട് ചിരിക്കുകയും സംസരിക്കുകയുമെങ്കിലും ചെയ്തിരുന്ന പോന്കൊചായിരുന്നു - അതിനെ കണ്ടാല്‍ ഓടുന്ന പരുവത്തില്‍ ആക്കിയ അവനെ ഞാന്‍ ഫിസിക്സ് ലാബില്‍ നിന്നും പൊക്കി. ഞാന്‍ അവനോടു കാര്യം പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു.

"എടാ അത് വളയില്ല. ഇത്രേം പേടിയുള്ള ഒരു കൊച്ചിനെ ഞാനെന്‍റെ  ജീവിതത്തില്‍ കണ്ടിട്ടില്ല."

"എന്നിട്ട് അതെന്താ എന്നോട് പരയാതിരുന്നെ ?"

"നീ പിന്നാലെ നടന്നു വളക്കുന്നെകില്‍ വളയട്ടെ എന്ന് കരുതി"

എന്റെ ദേഷ്യം സങ്കടവും നിരാശയുമായി മാറി. ഞാന്‍ ഒരു തീരുമാനം എടുത്തു. ഇനി മേലില്‍ ഞാന്‍ അവളുടെ പിന്നാലെ നടക്കില്ല.

കാരണം ഏതു കാമുകനും മോഹിക്കുന്നഹ്ടിനെക്കാള്‍ ഏതു മാതാപിതാക്കളും മോഹിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍ ! എനിക്കും ഉണ്ടായിരുന്നല്ലോ ഒരു സഹോദരി !

പിന്നീടൊരിക്കലും ഞാന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. യാധൃശ്ചികമായി അവള്‍ എതിരെ വരുന്നത് കണ്ടാല്‍ പോലും ഞാന്‍ വഴിമാറി പോയി തുടങ്ങി. എങ്കിലും വൈകുന്നേരം അവള്‍ എതിരെയുള്ള ബസ്‌ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ ദൂരെ നിന്ന് ആ മുഖത്തെ അഴക്‌ നോക്കി നിരാശയോടെ ഞാന്‍ നില്‍ക്കുമായിരുന്നു !


ഇടയ്ക്കു ബോര്‍ അടിക്കുന്ന ഇന്ടസ്തൃയാല്‍ മാനേജ്മെന്‍റ് , ഇന്ടസ്തൃയാല്‍ എഞ്ചിനീയരിമ്ഗ് എന്നീ ക്ലാസുകള്‍ ഇടയ്ക്കിടെ കട്ട്‌ ചെയ്തു കാന്റീനില്‍ പോയി ഇരിപ്പ് തുടങ്ങി.

യുവജനോത്സവത്തില്‍   ഒപ്പന നാടകം എന്നിവയില്‍  പങ്കെടുക്കാന്‍ എന്നാ വ്യാജെന ക്ലാസ് കട്ട്‌ ചെയ്തു ഓടിറ്റൊരിയത്തില്‍ പോയി ഇരുന്നു കത്തിയടിക്കലും ബീഡി വലിക്കലും തുടങ്ങി.


വര്‍ഷം പാതി പിന്നിടുമ്പോള്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയും വര്‍ക്ക്ഷോപ്പ് ഉള്ള ദിവസങ്ങളില്‍ സാര്‍ കയറ്റില്ലെന്ന് പറഞ്ഞിടുള്ള ദിവസങ്ങളില്‍  ഒഴികെ, യൂണിഫോം സ്കൈ ബ്ലൂ ഷര്‍ട്ട് മാത്രം ആയി ഒതുങ്ങി.

എങ്കിലും തോറ്റ രണ്ടു വിഷയങ്ങള്‍ എഴുതിയെടുക്കണം എന്നുള്ള ചിന്ത മനസ്സില്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നതിനാല്‍ ഉഴപ്പ് പരിധി വിട്ടിരുന്നില്ല. ഇളക്തൃക്കളില്‍ എന്റെ മൂന്നാം വര്‍ഷം പഠിക്കുന്ന എന്റെ വീടിനടുത്തുള്ള ഖാലിദ്‌ കണക്കിലും , സയന്‍സിലും പുലിയാണ്. ഞാന്‍ അവനെ സമീപിച്ചു. എന്നെ ശിഷ്യനാക്കാന്‍ മൂപ്പര്‍ സമ്മതിച്ചു. അങ്ങനെ ഒഴിവു ദിവസങ്ങളില്‍ ഞാന്‍ ഖാലിദിന്റെ വീട്ടില്‍ പോയി പഠിച്ചു.

ഒടുവില്‍ വീണ്ടും പരീക്ഷാദിനങ്ങള്‍. ഇക്കുറി ആത്മവിശ്വാസത്തോടെ ഞാന്‍ എഴുതി - നല്ല മാര്‍ക്കോടെ പാസ്സായി. അതോടെ ബാക്കി കൊല്ലം അടിച്ചു പൊളിക്കാന്‍ ഉള്ള ലൈസന്‍സ് കിട്ടിയത് പോലെയായി. ആയിടക്കാണ്‌ ഞങ്ങള്‍ മാക്രി (MACRY) ക്ക് രൂപം കൊടുക്കുന്നത്. ആ വിശേഷങ്ങള്‍ അടുത്ത അധ്യായത്തില്‍.

(തുടരും)

No comments:

Post a Comment